ravi

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകനായ ഡോ.എസ്.മഹേഷ് സംവിധാനം ചെയ്യുന്ന 'കാളിയൻ' എന്ന ചിത്രത്തിന്റെ സംഗീത ചർച്ചകൾക്കായി തലസ്ഥാനത്തെത്തിയ രവി ബസ്റൂർ നേമത്തെ അഗസ്ത്യ കളരി സന്ദർശിച്ചു. കെ.ജി.എഫ് ചിത്രങ്ങളുടെ സംഗീതത്തിലൂടെ തരംഗം സൃഷ്ടിച്ച ആളാണ് രവി ബസ്‌റൂർ. തെക്കൻ കളരിപ്പയറ്റിന് പ്രാധാന്യം നൽകിയാണ് കാളിയൻ ഒരുങ്ങുന്നത്. അഗസ്ത്യത്തിലെ പഠിതാക്കൾ അവതരിപ്പിച്ച അഭ്യാസമുറകൾ അദ്ദേഹം കാണുകയും കളരി വിദഗ്ദ്ധൻ കൂടിയായ മഹേഷിനോട് വിവരങ്ങൾ ചോദിച്ച് മനസിലാക്കുകയും ചെയ്തു. കാളിയന്റെ തിരക്കഥാകൃത്ത് ബി.ടി. അനിൽകുമാർ,​ നിർമ്മാതാവ് രാജീവ് ഗോവിന്ദൻ എന്നിവരും രവിക്കൊപ്പമുണ്ടായിരുന്നു. കളരി സംഘങ്ങൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം വീണ്ടും കാണാമെന്ന് പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.