വെഞ്ഞാറമൂട് :കർഷകസംഘം വെഞ്ഞാറമൂട് മേഖലാ സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ശ്രീമംഗലം രാജൻ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ സെക്രട്ടറി ഗോപി.ജെ.കുന്നത്ത് പ്രവർത്തന റിപ്പോർട്ട് അവതരിച്ചു. സി.പി.എം ഏരിയ സെക്രട്ടറി ഇ.എ.സലിം,ജില്ലാ കമ്മിറ്റി അംഗം ജി.രാജേന്ദ്രൻ,ഏരിയ സെക്രട്ടറി ആർ.മുരളി,പി.ജി.സുധീർ, കെ.ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി ശ്രീമംഗലം രാജൻ (പ്രസിഡന്റ്),സത്യൻ കൊച്ചങ്ങതിൽ,എൽ.എസ്. മഞ്ചു (വൈസ് പ്രസിഡന്റുമാർ),ഗോപി ജെ കുന്നത്ത്(സെക്രട്ടറി),വി.രാധാകൃഷ്ണൻ, ഉഷ സുരേഷ് (ജോയിന്റ് സെക്രട്ടറിമാർ),ജി.സുനിൽ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.