
കിളിമാനൂർ: സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, കിളിമാനൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,കസ്തൂർബ സഹകരണബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ജെ. ശശികുമാറിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. ധാതുവികസന കോർപ്പറേഷൻ ചെയർമാൻ മടവൂർ അനിൽ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ, ലോക്കൽ സെക്രട്ടറി ബി. പ്രേമചന്ദ്രൻ,ലോക്കൽ കമ്മിറ്റി  അംഗങ്ങളായ എൻ. പ്രകാശ്,എ. ദേവദാസ്,എസ്. ശ്രീകുമാർ,വി. ശ്രീകണ്ഠൻ നായർ,എസ്.രാജലക്ഷ്മി അമ്മാൾ,എസ്.ഗോപാലകൃഷ്ണൻ,കെ.ആർ. ദാമോധരൻപിള്ള, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി വി.എസ്.വൈഷ്ണവ് പ്രസിഡന്റ് എ.വി.നിമിഷ,എസ്.അംബീസുധൻ,ഡോ.ഷൈലേഷ്കുമാർ,മോഹൻ വാലഞ്ചേരി,ആർ.മോഹൻ കായാട്ട് കോണം,കെ.വിജയൻ,സി.ക.സാജു എന്നിവർ പങ്കെടുത്തു. ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റ് കിളിമാനൂർ റീജണൽ കമ്മിറ്റിയുടെ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനത്തിന് വേണ്ടി 10000 രൂപയും കിളിമാനൂർ ജയദേവൻ മാസ്റ്റർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സ്വാന്തന പ്രവർത്തനങ്ങൾക്കായി 5000 രൂപയും ഭാര്യ മഞ്ചുവും മക്കളായ എം.എസ്. സ്വാതി കൃഷ്ണയും, എം.എസ്.സംഗീത് കൃഷ്ണയും ചേർന്ന് കൈമാറി.