bodhs

കിളിമാനൂർ:ജൽ ജീവൻ മിഷന്റെ നേതൃത്വത്തിൽ മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി.ഹെഡ്മിസ്ട്രസ് ഒ.ബി.കവിത ഉദ്ഘാടനം ചെയ്തു.ജൽ ജീവൻ മിഷൻ പ്രതിനിധികളായ രമ്യ.കെ. ആർ,വിപിൻ.വി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.സ്റ്റാഫ് സെക്രട്ടറി എം.ബി ജയലാൽ,അജൻ,ഗിരീഷ്,സ്കൂൾ ജൽ ജീവൻ ക്ലബ്‌ പ്രസിഡന്റ് ശ്രീനന്ദ്,സെക്രട്ടറി ഗോപിക എന്നിവർ സംസാരിച്ചു.