നെയ്യാറ്റിൻകര: ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി.ശ്രീകുമാറിന്റെ മോചനത്തിനായി നെയ്യാറ്റിൻകര ജില്ലാ രൂപീകരണ സമിതിയുടെ നേതൃത്വത്തിൽ രാജ് ഭവൻ മാർച്ച് നടത്തുമെന്ന് ആർ.ബി.ശ്രീകുമാർ സംസ്ഥാനതല വിമോചന സമിതി സമ്മേളനം പ്രഖ്യാപിച്ചു.ഇതോടനുബന്ധിച്ച് തിരുവനന്തപുരം ലാ അക്കാഡമി ഓഡിറ്റോറിയത്തിൽ കൂടിയ സമ്മേളത്തിൽ മുൻ മന്ത്രി ആർ.സുന്ദരേശൻ നായർ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ആർ.ബി.ശ്രീകുമാറിന്റെ ജന്മസ്ഥലമായ ബാലരാമപുരത്ത് ഒാഗസ്റ്റ് 6ന് നടത്തും. 17ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ സംസ്ഥാന പ്രവർത്തകസമിതി ഭാരവാഹികളായി ആർ സുന്ദരേശൻ നായർ (ചെയർമാൻ),അഡ്വ.ആർ.ടി.പ്രദീപ് (കൺവീനർ), തമ്പാൻ തോമസ് , കായിക്കര ബാബു , വി എസ്. ഹരീന്ദ്രനാഥ് (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ മനോജ് പി.സാരംഗ്, ഇ.കെ. ശ്രീനിവാസൻ,ടോമി മാത്യു,കുന്നത്തുകാൽ ബാലകൃഷ്ണപിള്ള,സി.വി.ജയകുമാർ,നെയ്യാറ്റിൻകര ജയചന്ദ്രൻ,കൈരളി ശശിധരൻ,എ.പി.ജിനൻ,അടൂർ ജോയ്, ധനുവച്ചപുരം സുകുമാരൻ, ചന്ദ്രശേഖരൻ, അമരവിള സതികുമാരി, ടി.സുകുമാരൻ,എൽ.ആർ. സുദർശനൻ,വട്ടവിള വിജയൻ,കാരോട് അയ്യപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു.