d

നെടുമങ്ങാട് : എസ്.എൻ.ഡി.പി യോഗം ഉഴമലയ്ക്കൽ ശാഖയിലേക്കും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജിംഗ് കമ്മിറ്റിയിലേക്കും തിരഞ്ഞെടുപ്പ് നടന്നു. സ്‌കൂൾ മാനേജരായി ആർ.സുഗതൻ വിജയിച്ചു.സ്‌കൂൾ മാനേജിംഗ് കമ്മിറ്റിയിലേക്ക് അരുൺ സി.ബാബു,കെ.രത്‌നകുമാർ,ആർ.സബിൻ,ബി.ബക്ഷി എന്നിവർ വിജയിച്ചു. ശാഖാ ഭാരവാഹികളായി കെ.വി.സജി (പ്രസിഡന്റ് ),എം.നകുലൻ (വൈസ് പ്രസിഡന്റ് ),എസ്.ഷിജു (സെക്രട്ടറി), പി.എൽ.ബിനുകുമാർ (യൂണിയൻ കമ്മിറ്റി അംഗം),അജയകുമാർ,അമൽ,ജിഷ്ണു.ആർ.എസ് , പി.മോഹനൻ, രജിത്,സി.ബാബു,ഡി.ബാഹുലേയൻ (ശാഖാ കമ്മിറ്റി അംഗം),കെ.സുനിലാൽ,ജി.ആർ.രതീഷ്,സാബു.എം (പഞ്ചായത്ത് കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.