para

വെമ്പായം: മാണിക്കൽ പഞ്ചായത്തിൽ കുതിര കുളത്ത് അനധികൃതമായി പ്രവർത്തിക്കുന്ന മണ്ണാറുകോണം മാടൻനട പാറക്ക്വറിക്കെതിരെയുള്ള പഞ്ചായത്ത് ഓഫീസ് ധർണ പരിസ്ഥിതി പ്രവർത്തകനും പ്ലാച്ചിമട സമര നായകനുമായ ആർ. അജയൻ ഉദ്ഘാടനം ചെയ്തു. സി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.അഭിലാഷ് പാറപറ്റ സ്വാഗതവും മഹീന്ദ്രൻ കോലിയക്കോട് ആമുഖ പ്രസംഗവും നടത്തി.ഗ്രീൻ കെയർ കേരള സംസ്ഥാന ജനറൽ സെക്രട്ടറി സുലൈമാൻ ഫോറസ് പരിസ്ഥിതി പ്രഭാഷണം നടത്തി.സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് മെമ്പർ അഡ്വ.എസ്.രാധാകൃഷ്ണൻ,ഡി.സി.സി മെമ്പർ പുരുഷോത്തമൻ ,പൂലന്തറ മണികണ്ഠൻ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി നുജൂം വെമ്പായം,ആക്ഷൻ കൗൺസിൽ ട്രഷറർ ബിജു പേങ്ങാട് എന്നിവർ നേതൃത്വം നൽകി.സമരസമിതി വൈസ് പ്രസിഡന്റ് കെ.എസ്. മണിക്കുട്ടൻ നായർ നന്ദി പറഞ്ഞു.