വക്കം: കർഷക ദിനത്തിൽ വക്കം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മികച്ച കർഷകരെ ആദരിക്കുന്നു. ജൈവ കർഷക/കർഷകൻ, സമ്മിശ്രകർഷക/കർഷകൻ, കുട്ടികർഷക/കർഷകൻ, വനിത ഗ്രൂപ്പ്‌, എസ്.സി കർഷക/ കർഷകൻ, കർഷക തൊഴിലാളി, നാളികേര കർഷക/ കർഷകൻ എന്നീ വിഭാഗങ്ങളിലാണ് ആദരിക്കുന്നത്. അർഹതയുള്ള കർഷകർ ആഗസ്ത് 3 നകം കൃഷിഭവനിൽ അപേക്ഷകൾ സമർപ്പിക്കണമെന്ന് കൃഷി ഓഫീസർ അനുചിത്ര അറിയിച്ചു. ഫോ: 04702653200.