കടയ്ക്കാവൂർ: ഗുരുധർമ്മ പ്രചാരണ സഭ വർക്കല മണ്ഡലത്തിന്റെ നേതൃത്വത്തിൽ വെട്ടൂർ, വിളബ്ഭാഗം, പ്ലാവഴികം, ചെറുപൊട്ടൻകുഴി, കായിക്കര, മൂലൈതോട്ടം എന്നീ യൂണിറ്റുകളിലെ വനിതകളുടെ നേതൃത്വത്തിലുള്ള പ്രാർത്ഥന സംഘത്തിന്റെ ഉദ്ഘാടനം ഗുരുധർമ്മ പ്രചാരണ സഭ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സ്വാമി സുരേശാനന്ദ മുഖ്യപ്രഭാഷണം നടത്തി. ജി.ഡി.പി.എസ് രജിസ്ട്രാർ ടി.വി.രാജേന്ദ്രൻ, ജി.ഡി.പി.എസ് ജില്ലാ പ്രസിഡന്റ് സുശീല ടീച്ചർ, ജില്ലാകമ്മിറ്റി അംഗങ്ങളായ കോഹിനൂർ, വെട്ടൂർ ശശി, സരള കായിക്കര, ജി.ഡി.പി.എസ് മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണൻ, ശിവ ബാബു എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി ഹയർ സെക്കൻഡറി യൂണിവേഴ്സിറ്റി പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെയും യുവ കവയിത്രി അധീനയെയും അനുമോദിക്കുകയും ചെയ്തു. ജി.ഡി.പി.എസ് പ്ലാവഴികം ജോയിന്റ് സെക്രട്ടറി പ്രജു കുമാർ സ്വാഗതവും ജി.ഡി.പി.എസ് പ്ലാവഴികം ട്രഷറർ ബ്രിജിരാജ് നന്ദിയും പറഞ്ഞു.