
ആറ്റിങ്ങൽ:മാനവസേവ വെൽഫെയർ സൊസൈറ്റിയുടെ പുരസ്കാര സമർപ്പണ സമ്മേളനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.മാനവസേവ പ്രസിഡന്റ് പൊയ്കമുക്ക് ഹരി അദ്ധ്യക്ഷത വഹിച്ചു. ഭരത്ഗോപി പുരസ്കാരം ചലച്ചിത്ര താരം ജഗദീഷും മാനവസേവ പുരസ്കാരം ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾ ചെയർമാൻ ജ്യോതിസ് ചന്ദ്രനും പ്രത്യേക ജൂറി പുരസ്കാരം സീരിയൽ താരം പ്രതീക്ഷയും ഏറ്റു വാങ്ങി.കർമ്മ ശ്രേഷ്ഠ പുരസ്കാരങ്ങൾ ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ ആർ.രാമു,ഡി.മിഥുൻ,സൈജുനാദ്, ബിജുമോൻ,അഡ്വ.പി.ആർ.രാജീവ്,ജയശ്രീ,ഷാഫി മംഗലാപുരം,ജി.സുരേഷ്,ബി.ജയചന്ദ്രൻ,അനിൽകുമാർ, അമ്പാടി, പ്രദീപ് ശിവഗിരി,പി.ആർ.രാജീവ്,ഷിജു ഹൃദയപൂർവം,കെ.നിസാം,ബിനു വേലായുധൻ എന്നിവർ ഏറ്റുവാങ്ങി.അഡ്വ.എസ്.ലെനിൻ,രഘുനാഥൻ ജ്യോത്സ്യൻ,നസീബ് ഖാൻ,സന്തോഷ്,അജിത് കുമാർ എന്നിവരെ ആദരിച്ചു.വി.ശശി എം.എൽ.എ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ,അനിതഹരി,സുന്ദരാക്ഷി,ഷീജ, മോഹനൻ,സുഭാഷ് ബാബു,സാബു,മഞ്ജു എന്നിവർ സംസാരിച്ചു.