തിരുവനന്തപുരം:ഗൂഗിൾ ക്ലൗഡിന്റെ പ്രീമിയർ പങ്കാളിയായ സാഡ ഇന്ത്യയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ പ്രധാന എൻജിനീയറിംഗ് കോളേജുകളിലെ പ്രതിഭകളെ കണ്ടെത്താനായി ടെക്‌നോപാർക്കിൽ എമേർജിങ് എൻജിനിയേഴ്സ് ഡ്രൈവ് (സീഡ്) സംഘടിപ്പിച്ചു. സാഡയുടെ 4000ലധികം വരുന്ന സ്ഥാപനങ്ങൾക്ക് യുവഎൻജിനിയർമാരെ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതാണ് പദ്ധതി.
ഇതനുസരിച്ച് മൂന്ന് ഘട്ടങ്ങളിലായി ഗൂഗിൾ ക്ലൗഡ് ട്രാക്സ് ഇൻഫ്രാസ്ട്രക്ചർ മോഡേണൈസേഷൻ, ഡാറ്റാ എൻജിനിയറിംഗ്, ആപ്ലിക്കേഷൻ മോഡൈണൈസേഷൻ തുടങ്ങിയ മേഖകളിൽ പന്ത്രണ്ട് മാസത്തെ പരിശീലനം നൽകും.
സാഡ ഗ്ലോബൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ബിജു ചന്ദ്രശേഖരൻ നേതൃത്വം നൽകി. കേരള ഐ.ടി പാർക്ക്സ് സി.ഇ.ഒ ജോൺ എം. തോമസ് പങ്കെടുത്തു.