
മണമ്പൂർ ഗവ. യു.പി.എസിൽ ലയൺസ് ഡിസ്ട്രിക്ട് റീഡിംഗ് ആക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി എന്റെ കൗമുദി പത്രത്തിന്റെ ഉദ്ഘാടനം റീജിയൺ ചെയർപേഴ്സൺ ജി. അനിൽകുമാർ വിദ്യാർത്ഥികൾക്ക് പത്രം നൽകി നിർവഹിക്കുന്നു. മണമ്പൂർ ലയൺസ് ക്ലബ് പ്രസിഡന്റ് ആർ.പ്രസന്നൻ, സെക്രട്ടറി ഷിജു ഷറഫ്, ട്രഷറർ അഡ്വ. പി.ആർ. രാജീവ്, കെ. വാമദേവൻ, ജി. ധർമ്മശീലൻ, എസ്. ചന്ദ്രഹാസൻ, പി.എൻ. ശശിധരൻ, ജി. സനൽ കുമാർ, വാർഡ് മെമ്പർ നിമ്മി അനിരുദ്ധൻ, സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ സി.ഐ, പി.ടി.എ പ്രസിഡന്റ് സന്ദീപ് കുമാർ, സ്റ്റാഫ് സെക്രട്ടറി നയന രാജേന്ദ്രൻ, സീനിയർ അസിസ്റ്റന്റ് അനിത എസ്, കേരളകൗമുദി സർക്കുലേഷൻ എക്സിക്യുട്ടീവ് നിതീഷ് എസ്.എസ് എന്നിവർ പങ്കെടുത്തു. മണമ്പൂർ ലയൺസ് ക്ലബാണ് സ്കൂളിലേക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്തത്.