podarandrinks

തിരുവനന്തപുരം : ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊടാരൻ മാംഗോ ജ്യൂസ് സംസ്ഥാനത്ത് നിരോധിച്ചു. ഭക്ഷ്യ സുരക്ഷാനിയമം 2006 പ്രകാരമുള്ള ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനാൽ ജ്യൂസിന്റെ ഉൽപ്പാദനം,സംഭരണം,വിതരണം,വിൽപ്പന എന്നിവ പൂർണമായും നിരോധിച്ചതായി സംസ്ഥാന ഭക്ഷ്യസുരക്ഷാകമ്മിഷണർ വി.ആർ.വിനോദ് ഉത്തരവിട്ടു. കഴിഞ്ഞമാസം കൊല്ലത്ത് വിൽപനക്കെത്തിച്ച ജ്യൂസ് കുപ്പികൾ അസാധാരണമായ രീതിയിൽ വീർത്തുപൊട്ടുകയും ദുർഗന്ധം അനുഭുവപ്പെടുകയും ചെയ്തതോടെ വ്യാപാരി ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷർക്ക് പരാതി നൽകുകയും തുടർന്ന് പൊടാരൻ മാംഗോ ജ്യൂസിന്റെ രണ്ട് ബാച്ച് നിരോധിച്ചിരുന്നു. വിശദമായപരിശോധനയിലാണ് തമിഴ്നാട് തിരുപ്പൂരിലെ കങ്കായം മലപ്പാളയം ആസ്ഥാനമായ കമ്പനിയുടെ ഉല്പന്നതത്തിന് നിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്.

നിരോധിച്ച ഉൽപ്പന്നം വിപണിയിൽ ലഭ്യമാണെങ്കിൽ 18004251125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.