ll

വർക്കല: ചാത്തന്നൂർ ശ്രീനാരായണ കോളേജിൽ നാല് ദിവസമായി നടക്കുന്ന ഓൾ കേരള ഇന്റർ കോളിജിയേറ്റ് ക്രിക്കറ്റ് ടൂർണമെന്റിൽ ആതിഥേയരെ പരാജയപ്പെടുത്തി സി.എച്ച്.എം.എം കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ചാവർകോട് വിജയികളായി.ടൂർണമെന്റിൽ 19 ടീമുകളാണ് പങ്കെടുത്തത്.സമാപന ചടങ്ങിൽ ചാത്തന്നൂർ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയും, കേരള കബഡി അസോസിയേഷൻ സെക്രട്ടറിയുമായ കെ. വിജയകുമാർ വിജയികൾക്കും, ടൂർണമെന്റിൽ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കും സമ്മാനങ്ങൾ നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലത,അദ്ധ്യാപകരായ ബിനോയ് .എസ്, മുരുഗൻ. എ., അനദ്ധ്യാപക പ്രതിനിധി സാബു. ബി, കോളേജ് യൂണിയൻ ചെയർമാൻ ഹരിദേവ്. എച്ച്, ടൂർണമെന്റ് ഓർഗനൈസിംഗ് സെക്രട്ടറി അംജിത്ത്.എസ് എന്നിവർ സംസാരിച്ചു.