
തിരുവനന്തപുരം: ഏറ്റുമാനൂരപ്പൻ കോളേജിലെ മലയാളവിഭാഗവും ഡോ.എം.എം പുരുഷോത്തമൻ സ്‌മാരക ചെയറും സംയുക്തമായി നൽകുന്ന മൂന്നാമത് ഡോ.എം.എം പുരുഷോത്തമൻ നായർ സ്‌മാരക പുരസ്‌കാരം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ പള്ളിയറ ശ്രീധരന്. ഗണിതസാഹ്യത രംഗത്തെ സമഗ്ര സംഭാവനകൾക്കാണ് പുരസ്‌കാരം. പുരസ്‌കാരം ഓഗസ്റ്റ് ആദ്യവാരം മന്ത്രി വി.എൻ വാസവൻ കോളേജിൽ വച്ച് നൽകുമെന്ന് പ്രിൻസിപ്പൽ ആർ.ഹേമന്ത് കുമാർ,പുരസ്‌കാര കമ്മിറ്റിയിലെ ഡോ.എ മോഹനാക്ഷൻ നായർ,ഡോ.നെത്തല്ലൂർ ഹരികൃഷ്‌ണൻ,പ്രൊഫ. മായ കെ.നായർ എന്നിവർ അറിയിച്ചു.