വിഴിഞ്ഞം: ക്രൂ ചെയ്ഞ്ചിംഗിന് നാളെ അവസാന കപ്പൽ വിഴിഞ്ഞത്ത് വന്നുപോകും. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടർന്ന് ഇമിഗ്രേഷൻ വിഭാഗമാണ് ക്രൂ ചെയ്ഞ്ചിംഗ് നിറുത്താൻ നിർദേശം നൽകിയിരിക്കുന്നത്. ക്രൂ ചെയ്ഞ്ചിംഗ് അവസാനിപ്പിക്കുന്നതോടെ തുറമുഖ വകുപ്പിന് കോടികളുടെ നഷ്ടമാണുണ്ടാകുന്നത്. നേരത്തെ അനുവാദം നൽകിയിട്ടുള്ളതിനാലാണ് നാളെ അവസാന കപ്പൽ എത്തുന്നത്. ന്യൂ ഹൊറൈസൺ എന്ന കപ്പലാണ് രാവിലെ എത്തുക.