general

ബാലരാമപുരം : കുളം വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളി ഐത്തിയൂർ ചാമവിള വീട്ടിൽ സുരേന്ദ്രൻ-വസന്ത ദമ്പതികളുടെ മകൻ രതീഷ്കുമാർ (38) കുളത്തിൽ വീണുമരിച്ചു . തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. തൊഴിലുറപ്പു സ്ഥലത്തുണ്ടായിരുന്ന രതീഷിന്റെ മാതാവ് ആഹാരം കഴിക്കാൻ പോയ സമയം ,കുളത്തിന്റെ കൈവരിയിലൂടെ നടന്ന ഇയാൾ കുളത്തിൽ വീഴുകയായിരുന്നു. ഇടയ്ക്കിടെ ദേഹാസ്യാസ്ഥ്യം അനുഭവപ്പെടാറുള്ള ആളാണ് രതീഷ്. സഹോദരങ്ങൾ: സുരേഷ്കുമാർ, ഗിരീഷ്കുമാർ