തിരുവനന്തപുരം: നാക്കിന്റെ നാലാം സൈക്കിൾ അക്രഡിറ്റേഷനിൽ ലയോള കോളേജ് ഒഫ് സോഷ്യൽ സയൻസസ് എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കി. അഞ്ച് വർഷ കാലയളവിലെ വിവിധ മേഖലകളിലെ കോളേജിന്റെ പ്രവർത്തന മികവിനെ അടിസ്ഥാനത്തിലാണ് അംഗീകാരം. ആദ്യഘട്ടത്തിലെ രേഖകളുടെ പരിശോധനയ്ക്കു ശേഷം ഈ മാസം 22,23 തീയതികളിൽ നാക്കിന്റെ മൂന്നംഗ സമിതി കോളേജ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ നാലാം സൈക്കിൾ അക്രഡിറ്റേഷനിൽ ഏറ്റവും ഉയർന്ന ഗ്രേഡാണിത്. നേരത്തേ നടന്ന മൂന്ന് അക്രഡിറ്റേഷനിലും ഇതേ നിലവാരം ലയോള കൈവരിച്ചിരുന്നു. കൂട്ടായ പ്രവർത്തനവും ദശാബ്ദങ്ങളായി തുടരുന്ന അദ്ധ്യാപന,ഗവേഷണ മികവും സാമൂഹ്യരംഗത്തെ ഇടപെടലവുമാണ് നേട്ടത്തിന് അർഹമാക്കിയതെന്ന് പ്രിൻസിപ്പൽ ഡോ. സജി.പി.ജേക്കബ്, ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ഡോ.ജാസ്മിൻ സാറാ അലക്‌സാണ്ടർ എന്നിവർ പറഞ്ഞു.