kar

തിരുവനന്തപുരം: കേന്ദ്ര വനംവന്യജീവി സംരക്ഷണ നിയമങ്ങൾ പരിഷ്‌കരിക്കുക, വന്യമൃഗ ആക്രമണം മൂലം മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ധനസഹായം വർദ്ധിപ്പിക്കുക, മനുഷ്യരുടെ ജീവനും സ്വത്തുവകകളും ജീവനോപാധികളും സംരക്ഷിക്കുക, കൃഷിനാശത്തിന് ആനുപാതികമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് കേന്ദ്ര സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടന്ന പാർലമെന്റ് മാർച്ചിനോട് ബന്ധപ്പെട്ട് രാജ്ഭവൻ മാർച്ചും മറ്റു ജില്ലകളിൽ വനംവകുപ്പ് ഓഫീസുകൾക്ക് മുന്നിലേക്കും കർഷകരുടെ മാർച്ച് നടത്തി. തിരുവനന്തപുരത്ത് പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പി.എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കോലിയക്കോട് എൻ. കൃഷ്ണൻനായർ, എസ്.കെ. പ്രീജ, ഡി.കെ. മുരളി എം.എൽ.എ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ സ്വാഗതം പറഞ്ഞു.