dyfi

തിരുവനന്തപുരം: ആഗസ്ത് 15ന് നടക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ ഭാഗമായി എന്റെ ഇന്ത്യ,എവിടെ ജോലി,എവിടെ ജനാധിപത്യം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഡി.വൈ.എഫ്‌.ഐ സംസ്ഥാന ജാഥ സംഘടിപ്പിക്കും.തെക്കൻ മേഖലാ ജാഥ നാളെ വൈകിട്ട് 5ന് ഗാന്ധിപാർക്കിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വടക്കൻ മേഖലാ ജാഥ വൈകിട്ട് 4ന് ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമാഘ്‌നരാജ് ഭട്ടാചാര്യ കാസർകോട് കുമ്പളയിൽ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് എറണാകുളത്ത് സമാപിക്കുന്ന തെക്കൻ ജാഥ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും കാസർകോട് കുമ്പളയിൽനിന്ന് ആരംഭിച്ച് കൊടുങ്ങല്ലൂരിൽ സമാപിക്കുന്ന വടക്കൻ ജാഥ പ്രസിഡന്റ് വി.വസീഫും നയിക്കും.ആഗസ്റ്റ് 9നാണ് സമാപനം.