
നെയ്യാറ്റിൻകര:ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും ആഭിമുഖ്യത്തിൽ 180 ലക്ഷം രൂപ ചെലവിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പുതിയ ഓക്സിജൻ പ്ലാന്റ്,കുട്ടികളുടെ ഐ.സി.യു യൂണിറ്റ്,ദന്തൽ എക്‌സ്രേ യൂണിറ്റ്,ദന്തൽ എക്‌സ്രേ മന്ദിരം തുടങ്ങി വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.മാവിളക്കടവ്, പഴയകട എന്നിവിടങ്ങളിലെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ,നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹനൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്.സുനിത,വി.ആർ.സലൂജ,എം.ജലീൽ,വിളപ്പിൽ രാധാകൃഷ്ണൻ,നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ബിനു,സൂര്യ.എസ്.പ്രേം,അഡ്വ.കോട്ടുകാൽ വിനോദ്,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെ.ജോസ് ഫ്രാങ്ക്ളിൻ,കെ.കെ.ഷിബു,ഡോ.എം.എ.സാദത്ത്,എൻ.കെ.അനിതകുമാരി,ആർ.അജിത,ഡി.എച്ച്.എസ് ഡോ.പ്രീത,ഡി.എം.ഒ ഡോ.ജോസ് ഡിക്രൂസ്,ഡി.പി.എ ഡോ.ആശാ വിജയൻ വിവിധ കക്ഷി നേതാക്കളായ ടി.ശ്രീകുമാർ,വെൺപകൽ അവനീന്ദ്രകുമാർ,ആനന്ദകുമാർ,കൂട്ടപ്പന മഹേഷ്,കൊടങ്ങാവിള വിജയകുമാർ,ആറാലുംമൂട് മുരളീധരൻ,തൊഴുക്കൽ സുരേഷ്,തുളസീധരൻ,ആശുപത്രി സൂപ്രണ്ട് ഡോ.വത്സല എന്നിവർ പങ്കെടുത്തു.