
കഠിനംകുളം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ആദരവും നെൽസൻ സാർ മെമ്മോറിയൽ പുരസ്കാരവും വിതരണം ചെയ്തു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബില സക്കീർ, ഗ്രാമപഞ്ചായത്ത് അംഗം എ. സജയൻ, ലൈബ്രറി കൗൺസിൽ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് അംഗം ജെ.എം. റഷീദ് എന്നിവർ പങ്കെടുത്തു.