
ഉദിയൻകുളങ്ങര: ആനാവൂരിൽ ബി.ജെ.പി പ്രവർത്തകനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ആനാവൂർ കോഴിക്കോട് സ്വദേശിയായ അരുണിനാണ് (32) മർദ്ദനമേറ്റത്. പരിക്കേറ്റ അരുണിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാരായമുട്ടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഡ്രൈവറായ അരുൺ വാഹനം പാർക്ക് ചെയ്യുന്നതിനിടയിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. സംഭവത്തിൽ ബി.ജെ.പി പാലിയോട് മേഖല കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം അരുവിയോട് സജി, പാറശാല മണ്ഡലം സെക്രട്ടറി മണവാരി രതീഷ്, മേഖലാ പ്രസിഡന്റ് അഭിലാഷ്, അരുവിയോട് സജാ, കോട്ടയ്ക്കൽ പത്മകുമാർ എന്നിവർ നേതൃത്വം നൽകി.