
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണ കേസിൽ ആദ്യ അന്വേഷണ സംഘം പ്രതികളെ പിടികൂടാത്തതിനാലാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയതെന്ന് മുഖ്യമന്ത്രി. ഗൗരവതരമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് എന്തെങ്കിലും വിധത്തിലുള്ള ആശങ്കകളുണ്ടെങ്കിൽ സർക്കാർ ആവശ്യമായ നടപടി വീകരിക്കും.