
വർക്കല:ഇലകമൺ ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിതാ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.കേരള സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയായ പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി നടത്തുന്നത് പഞ്ചായത്ത് കോമ്പൗണ്ടിലാണ്.പഞ്ചായത്ത് പ്രസിഡന്റ് ആർ.സൂര്യ അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് കൃഷി ഓഫീസർ വി.ബാലകൃഷ്ണൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജു രാജ്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.ലില്ലി,പഞ്ചായത്ത് അംഗങ്ങളായ ബിനു തോണിപ്പാറ,അനിമോൻ,സരിത്,സലീന കമാൽ,അജിത,ഉമ,ജിഷ എന്നിവർ പങ്കെടുത്തു.