
ചിറയിൻകീഴ്: തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ വച്ച ശേഷം ജാമ്യം അനുവദിച്ച് വിട്ടയച്ച കുമാരനാശാൻ 150-ാം ജന്മദിനാഘോഷ കമ്മിറ്റി വൈസ് ചെയർമാൻ കൂടിയായ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാറിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കഠിനംകുളം രാജു, സഫീർ, സി.എച്ച്. സജീവ്, ബിജു ശ്രീധർ, ജോഷിബായി കോൺഗ്രസ് നേതാക്കളായ ജോളി പത്രോസ്, മോനി ശാർക്കര, കെ.ഓമന, അഴൂർ വിജയൻ, എ.ആർ.നിസാർ, എസ്.ജി.അനിൽകുമാർ, മനോജ് മോഹൻ, ആന്റണി ഫിനു, അജു കൊച്ചാലുംമൂട് തുടങ്ങിയവർ നേതൃത്വം നൽകി.