
മണമ്പൂർ:നടൻ,ഗായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് കാഥികൻ കാപ്പിൽ അജയകുമാറെന്ന് വർക്കല നഗരസഭാദ്ധ്യക്ഷൻ കെ.എം.ലാജി അഭിപ്രായപ്പെട്ടു. മണമ്പൂർ ആർട്ടിസ്റ്റ് രാജാ രവിവർമ്മ ഗ്രന്ഥശാലാ കർമ്മസമിതിയുടെ 'കാപ്പിൽ അജയകുമാറിനു കലാഞ്ജലി' എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കവി മണമ്പൂർ രാജൻബാബു അദ്ധ്യക്ഷത വഹിച്ചു.ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി.എസ്.സുനിൽ,എം.എസ്.വേണുഗോപാൽ,ബി രതീഷ് കുമാർ,കാപ്പിൽ അജയകുമാറിന്റെ മകൾ ആഷ അജയകുമാർ,ബി.അജിത്കുമാർ,എ.നാസർ,വർക്കല അശോക് കുമാർ,അഡ്വ.വി.മുരളീധരൻ പിള്ള എന്നിവർ സംസാരിച്ചു.ശശിമാവിൻ മൂട് കവിതയും എൻ.കനകാംബരൻ,വി.പ്രശോകൻ എന്നിവർ ഗാനങ്ങളും അവതരിപ്പിച്ചു.എസ്.സുരേഷ് ബാബു സ്വാഗതവും ശശി കെ.വെട്ടൂർ നന്ദിയും പറഞ്ഞു.