
ചിറയിൻകീഴ്: സേവാഭാരതി അഴൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ അഴൂർ പഞ്ചായത്തിലെ വിവിധ അപകട മേഖല ജംഗ്ഷനുകളിൽ ഏഴ് ട്രാഫിക് മിററുകൾ സ്ഥാപിച്ചു. ഗാന്ധിസ്മാരകം,ചിലമ്പ്,പെരുങ്ങുഴി നാലുമുക്ക്,അഴൂർ കാറ്റാടിമുക്ക്, അഴൂർ സി.വൈ.സി ജംഗ്ഷൻ, ഗണപതിയാം കോവിൽ,അഴൂർ ക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ട്രാഫിക് മിററുകൾ സ്ഥാപിച്ചത്.
ഇനിയും സേവാഭാരതി അഴൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ട്രാഫിക് മിററുകൾ സ്ഥാപിക്കുമെന്ന് സേവാഭാരതി അഴൂർ പഞ്ചായത്ത് സമിതി സെക്രട്ടറി സാബുലാൽ.ജി പറഞ്ഞു. സേവാഭാരതി ഐ.ടി കോ-ഓർഡിനേറ്റർ അംബരീഷ്, ജോയിന്റ് സെക്രട്ടറിമാരായ വിനിൽകുമാർ ഗാന്ധി സ്മാരകം, ദൃശ്യ, സേവാഭാരതി ആരോഗ്യ മേഖല പ്രവർത്തകൻ മഹേഷ്, സേവാഭാരതി സാമാജികം പ്രവർത്തകൻ വത്സലൻ, സ്വയം സേവകരായ ഷാബു, ഷിബു മടയ്ക്കൽ, സുജിത്ത്, ബി.ജെ.പി പ്രവർത്തകരായ സന്തോഷ് നാലുമുക്ക്, രാജശേഖരൻ ചിലമ്പ്, ഉണ്ണി ആറടിപ്പാത, പ്രദീപ് മടക്കൽ, സതീശൻ മടക്കൽ, വാർഡ് മെമ്പർമാരായ ജയകുമാർ, സിന്ധു, സേവാ പ്രമുഖ് സവിൻ നാഗർനട, സുകു ചിലമ്പിൽ,മോനിഷ് ആയിരവല്ലി എന്നിവർ വിവിധ സ്ഥലങ്ങളിൽ ട്രാഫിക് മിററുകളിൽ ഹാരാർപ്പണം നടത്തി ഉദ്ഘാടനം ചെയ്തു.