മുടപുരം:കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ അഴൂർ യൂണിറ്റ് കൺവൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാംദാസ് ഉദ്‌ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ജെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി എ.ഹാരീദ് സ്വാഗതം പറഞ്ഞു.മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം ബ്ലോക്ക് പ്രസിഡന്റ് കെ.ഉമാമഹേശ്വരൻ നിർവഹിച്ചു.പ്ലസ് ടു കോമേഴ്‌സ് വിഭാഗത്തിൽ ഫുൾ എ പ്ലസും യു.എ.ഇയിൽ ഉയർന്ന മാർക്കും കരസ്ഥമാക്കിയ ഷെഹ്‌ന ഷെഹൻഷായെ ബ്ലോക്ക് സെക്രട്ടറി എസ്.നാസറുദ്ദീൻ മൊമന്റോനല്കി ആദരിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ് എസ്.സദാശിവൻ പിള്ള,ബ്ലോക്ക് വനിതാ കൺവീനർ രാധമ്മ,യൂണിറ്റ് ജോയിന്റ് സെക്രട്ടറി എം.നടേശൻ ആശാരി,ചിറയിൻകീഴ് യൂണിറ്റ് സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.