sivan

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിനായി നിർമിച്ച പുതിയ കെട്ടിടത്തിന്റെയും മികവ് ഉത്സവത്തിന്റെയും ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 12,000 ചതുരശ്രയടിയിൽ ആധുനിക രീതിയിൽ നിർമിച്ച കെട്ടിടത്തിന്റെ ഒന്നാം നില ഉദ്ഘാടനം ചെയ്തതോടെ സ്കൂളിലെ ഹയർസെക്കൻഡറി ക്ലാസുകൾ മുഴുവൻ ഈ ബ്ലോക്കിലാകും. രണ്ട് കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്. മുനിസിപ്പൽ ചെയർമാൻ പി.കെ. രാജമോഹനൻ, ജീവൻ ബാബു ഐ.എ.എസ്, പ്രിയ സുരേഷ്, ഡോ. എം.എ. സാദത്ത്, അജിത, കെ.കെ. ഷിബു, സജികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.