general

ബാലരാമപുരം: ഭരണം സുവർണകാലമാക്കിയ മുഖ്യമന്ത്രിയായിരുന്നു കാമരാജെന്ന് മന്ത്രി ജി.ആ‍ർ. അനിൽ അഭിപ്രായപ്പെട്ടു. കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ നെല്ലിമൂട്ടിൽ സംഘടിപ്പിച്ച കാമരാജ് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാമരാജ് ഫൗണ്ടേഷൻ ദേശീയ ചെയർമാൻ ഡോ. എ. നീലലോഹിതദാസ് അദ്ധ്യക്ഷത വഹിച്ചു. പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ പ്രൊഫ. ചന്ദ്രബാബു,​ സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ് പ്രിൻസിപ്പൽ സിസ്റ്റർ ജയ തെരേസ,​ കാമരാജ് ഫൗണ്ടേഷൻ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ വി. സുധാകരൻ,​ നെല്ലിമൂട് പ്രഭാകരൻ,​ കോട്ടുകാൽ സുനിൽ,​ കൊടങ്ങാവിള വിജയകുമാർ,​ കെ.എസ്.എഫ്.ഇ നെല്ലിമൂട് ബ്രാഞ്ച് അംഗങ്ങളായ ടി.സദാനന്ദൻ,​ വി. രത്നരാജ്,​ ബി. വിശ്വംഭരൻ,​ ജെ. കുഞ്ഞുക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വിവിധ വിഷയങ്ങളിൽ ‌‌ഡോക്ടറേറ്റ് നേടിയ ഡോ.പ്രിയ പി. സാജൻ,​ ഡോ.ഷീനാജോസ്,​ ഡോ.പി.ജി.സുനിത,​ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി അവാർഡ് നേടിയ നോവലിസ്റ്റ് ഡി.ഷാജി എന്നിവരെ പുരസ്കാരങ്ങൾ നൽകി. എസ്.എസ്.എൽ.സി,​ പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ അമ്പതോളം കുട്ടികൾക്ക് കാമരാജ് പ്രതിഭാ പുരസ്കാരവും ക്യാഷ് അവാർഡുകളും നൽകി.