photo

പാലോട്:സ്പർശം പാലിയേറ്റീവ് സർവീസ് ടീം നന്ദിയോട്ട് സംഘടിപ്പിച്ച വിജയോത്സവം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് ബി.കെ.പ്രശാന്തൻ കാണി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.കെ.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.മികച്ച പൊലീസ് പരിശീലകനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പുരസ്കാരം ലഭിച്ച സബ് ഇൻസ്പെക്ടർ എസ്. സഞ്ജുവിനും പി.എച്ച്.ഡി നേടിയ ഡോ.അനുവിനും സ്വീകരണം നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ മുഖ്യപ്രഭാഷണം നടത്തി.എസ്.എസ്.സജീഷ്,വി.രാജ്കുമാർ,ബോബൻ ജോർജ്,നന്ദിയോട് ജെ. ബാബു,സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സ്പർശം സെക്രട്ടറി എസ്.എസ്.ബാലു സ്വാഗതവും ട്രഷറർ വി.എസ്.ഹണികുമാർ നന്ദിയും പറഞ്ഞു.