vnd

വെള്ളനാട്:കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വെള്ളനാട് ശാഖയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു.കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച വെള്ളനാടിന്റെ ധീര ജവാൻമാരായ അജികുമാറിന്റെയും സൈമണിന്റെയും സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുകയും അനുശോചിക്കുകയും ചെയ്തു.വെള്ളനാട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വെള്ളനാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വെള്ളനാട് ശ്രീകണ്ഠൻ,ബ്രാഞ്ച് പ്രസിഡന്റ്‌ ബി.ഗോപി,വൈസ് പ്രസിഡന്റ്‌ സഞ്ജയ്‌ കുമാർ,സെക്രട്ടറി എസ്.അനിൽകുമാർ,ട്രഷറർ എസ്. ആർ.അനിൽകുമാർ,കെ.ജി.രവീന്ദ്രൻ നായർ,അശോകൻ,കെ. സുധാകരപിള്ള തുടങ്ങിയവർ നേതൃത്വം നൽകി.