
വിതുര:തൊളിക്കോട് പഞ്ചായത്തിലെ തുരുത്തിമേഖലയിലെ ശുദ്ധജലക്ഷാമത്തിന് പരിഹാരംകാണുന്നതിനായി തുരുത്തി വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ കുളം നിർമ്മിച്ചു.സന്തോഷ്കുമാർ വിട്ട് നൽകിയ ഭൂമിയിൽ പത്ത് സെൻറീമീറ്റർ നീളത്തിലും,പത്ത് സെൻറീമീറ്റർ വീതിയിലും,മൂന്ന് മീറ്റർ ആഴത്തിലുമായി 23 തൊഴിലാളികൾ 19 ദിവസം കൊണ്ടാണ് കുളം നിർമ്മിച്ചത്.കുളത്തിന്റെ ഉദ്ഘാടനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് നിർവഹിച്ചു.തുരുത്തി വാർഡ് മെമ്പർ എൻ.എസ്.ഹാഷിം,തച്ചൻകോട് വാർഡ്മെമ്പർ തച്ചൻകോട് വേണുഗോപാൽ,വികസനസമിതിയംഗങ്ങളായ ഭുവനചന്ദ്രൻ, വിനേഷ്ചന്ദ്രൻ,മുൻ പരപ്പാറ വാർഡ്മെമ്പർ ടി.നളിനകുമാരി,മേറ്റുമാരായ ചന്ദ്രതാര,പ്രീതാകുമാരി,ചിത്ര, ലതികകുമാരി, കുമാരിഅനിത,വലിയകൈതസനൽകുമാർ,ഷൈൻപുളിമൂട്,ശകുന്തള എന്നിവർ പങ്കടുത്തു.