bjp

ആര്യനാട്: രാഷ്ട്രപതി ദൗപതി മുർമുവിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബി.ജെ.പി ആര്യനാട് മണ്ഡലം കമ്മിറ്റി വിതുര പൊടിയക്കാല,ആറ്റുനിന്ന മൺപുറം എന്നിവിടങ്ങളിലെ ഊരുകളിലെ ജനങ്ങളോടൊപ്പം ആഘോഷിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പുളിമൂട് സുനിൽ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം കെ.എ.ബാഹുലേയൻ,സംസ്ഥാന സമിതി അംഗം എരുത്താവൂർ ചന്ദ്രൻ,സംസ്ഥാന കൗൺസിൽ അംഗം പുതുകുളങ്ങര അനിൽ, പ്രശാന്ത്,തച്ചൻകോട് വേണുഗോപാൽ,ജില്ലാ കമ്മിറ്റി അംഗങ്ങളായ പാറയിൽ മധു,സിന്ധു മണലി,മണ്ഡലം ഭാരവാഹികളായ പനയ്ക്കോട് സുനിൽകുമാർ,രഞ്ചൻ,റീസൺ, ചെറ്റച്ചൽ അശോകൻ,അരുൺ എന്നിവർ നേതൃത്വം നൽകി. വിവിധ ആഘോഷപരിപാടികളോടൊപ്പം സദ്യ,പായസ വിതരണം എന്നിവ നടന്നു.