പൂവച്ചൽ: കൊണ്ണിയൂരിൽ മൂന്നംഗ സംഘം വീടുകയറി ആക്രമിച്ചതിൽ ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്ക്. കൊണ്ണിയൂർ വെങ്കവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന സെയിഫുദ്ദീന്റെ വീട്ടിലാണ് ഇക്കഴിഞ്ഞ ദിവസം മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്.സെയിഫുദ്ദീന്റെ ഭാര്യ ഷാമീല, മകൻ അനീഷ്,അനീഷിന്റെ സുഹൃത്ത് ഷനു എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. മതിൽ ചാടിക്കടന്നെത്തിയ അക്രമികൾ ഷനുവിനെ ലക്ഷ്യംവച്ചാണ് ആക്രമിച്ചത്. അനീഷിനെയും ഷാമിലയെയും സംഘം ആക്രമിച്ചു.ഷനുവിന്റെ തലയിൽ മുറിവേറ്റു. അനീഷിനും പരിക്കുണ്ട്.ഷാമിലയെ അക്രമി വയറ്റിൽ ചവിട്ടി. അക്രമികൾ അലമാര തകർത്ത് അനീഷിന് ബൈക്ക് വാങ്ങാനായി സ്വരൂപിച്ച 10,000 രൂപയും കവർന്നു.സംഭവ ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു പൊലീസ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചു കഞ്ചാവ് മാഫിയയാകാം അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.