con

കാട്ടാക്കട:കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയെ ഓപ്പറേറ്റിംഗ് സെന്ററായി തരം താഴ്ത്തിയതിൽ പ്രതിഷേധിച്ച് കാട്ടാക്കടയിൽ യൂത്ത് കോൺഗ്രസ് നടത്തിയ 50 മണിക്കൂർ നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബസ് സ്റ്റാൻഡിലേക്ക് പ്രകടനമായെത്തിയ കോൺഗ്രസ് പ്രവർത്തകർ മന്ത്രി ആന്റണി രാജുവിന്റെ കോലം കത്തിച്ചു.കാട്ടാക്കട കോൺഗ്രസ് ഓഫീസിൽ നിന്നും ബ്ലോക്ക് സെക്രട്ടറി വി.എസ്.അജിത് കുമാറിന്റെ നേതൃത്വത്തിൽ ടൗൺ ചുറ്റി നടന്ന പ്രകടനം സമരവേദിയിലെത്തി നേതാക്കൾക്ക് അഭിവാദ്യം അർപ്പിച്ചു.മലയിൻകീഴ് വേണുഗോപാൽ,കാട്ടാക്കട സുബ്രഹ്മണ്യം എം.ആർ.ബൈജു,മുത്തു കൃഷ്ണൻ,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അനിത,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ലക്ഷ്മി,അരുവിക്കര കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ആർ.ഉദയകുമാർ,കാട്ടാക്കട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് വണ്ടന്നൂർ സദാശിവൻ,വട്ടപ്പാറഅനിൽ,വിനോദ് കോട്ടുകാൽ,സജീർ നേമം,എസ്.ഇർഷാദ് മലയം ശ്രീകണ്ഠൻ,ഷാജി ദാസ് , ശ്രീകുട്ടി സതീഷ്,രഞ്ജു,അനന്തസുബ്രഹ്മണ്യം,വിഷ്ണു.എസ്.പി, മണ്ഡലം പ്രസിഡന്റുമാരായ എം.എം.അഗസ്റ്റിൻ,പുരുഷോത്തമൻ നായർ തുടങ്ങിയവർ സംസാരിച്ചു.