arnd

കാട്ടാക്കട:ഉഴമലയ്ക്കൽ ലക്ഷ്മീമംഗലം ദേവീക്ഷേത്രത്തിൽ കരമനയാറിലെ മഞ്ചംമൂല കടവിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് സക്ഷേത്ര മേൽശാന്തി സിബീഷ് ശാന്തി നേതൃത്വം നൽകി.ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളീ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കരമനയാറിന്റെ തോളൂർ കടവിൽ പുലർച്ചെ മുതൽ നടന്ന ബലിതർപ്പണത്തിന് ക്ഷേത്ര തന്ത്രി മുണ്ടക്കയം പ്രസാദ് നേതൃത്വം നൽകി.ആര്യനാട് ആനന്ദേശ്വരം ശിവക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് ശിവക്ഷേത്രത്തിലെ മേൽശാന്തി മണക്കാട് വെങ്കിടേശ്വരൻ പോറ്റി കാർമ്മികത്വം വഹിച്ചു.കാട്ടാക്കട ചെമ്പനാകോട് ശ്രീഹനുമാർ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽകീഴാറൂർ മാഠത്താന്നി ആറാട്ടുകടവിൽ നടന്ന ബലിതർപ്പണചടങ്ങുകൾക്ക് താന്ത്രികൻ ശശികുമാർ,ക്ഷേത്ര രക്ഷാധികാരി കേശവൻ കുട്ടി സ്വാമി എന്നിവർ കാർമ്മികത്വം വഹിച്ചു. കാട്ടാക്കട കീഴാറൂർ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ കീഴാറൂർ കടവിൽ നടന്നചടങ്ങുകൾക്ക് ശ്രീകുമാർ ശർമ്മ കാർമ്മികത്വം വഹിച്ചു. കാട്ടാക്കട കുരുതംകോട് ദേവീക്ഷേത്രത്തിൽ ആറാട്ടുകടവായ മൂന്നാറ്റുമുക്കിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി എൻ.എസ്.ഗോപകുമാരൻ പോറ്റി കാർമ്മികത്വം വഹിച്ചു.പനയ്ക്കോട് പുള്ളീക്കേണം ധർമ്മശാസ്താ ക്ഷേത്രത്തിലെ ബലിക്കടവിൽ ക്ഷേത്രമേൽശാന്തി ബലിതർപ്പണത്തിന് കാർമ്മികത്വം വഹിച്ചു.വെള്ളനാട് പഴയ വീട്ടുമുഴി ഭഗവതി ക്ഷേത്രത്തിൽ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ക്ഷേത്രശാന്തിക്കാരുടെ കാർമ്മികത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു.

കള്ളിക്കാട് മൈലക്കര ശിവക്ഷേത്രത്തിൽ നെയ്യാറിന്റെ തീരത്തുള്ള പാറയംകോട്ട് ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടന്നു.വെള്ളനാട് വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് ക്ഷേത്രമേൽശാന്തി ഉണ്ണികൃഷ്ണൻപോറ്റി കാർമ്മികത്വം വഹിച്ചു.ഉഴമലയ്ക്കൽ പുതുക്കുളങ്ങര ഭദ്രകാളീ ക്ഷേത്രത്തിൽ ആറ്റുമൂഴി കടവിൽ നടന്ന ബലിതർപ്പണ ചടങ്ങുകൾക്ക് വെള്ളനാട് സുരേഷ് പോറ്റി മുഖ്യ കാർമ്മികത്വം വഹിച്ചു.ആര്യനാട് കൊക്കോട്ടേല കുത്തുകുഴി ശിവ തമ്പുരാൻ ക്ഷേത്രത്തിൽ നടന ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി നേതൃത്വം നൽകി.

ആര്യനാട് കോട്ടയ്ക്കകം തേക്കിൻകാല മാഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് മേൽശാന്തി അജിൻ നേതൃത്വം നൽകി.

ആര്യനാട് തേവിയാരുകുന്ന് ധർമ്മ ശാസ്താ ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര മേൽശാന്തി രഞ്ജിത്ത് മുട്ടാർ നേതൃത്വം നൽകി.