plantations

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറക്കാനും തൊഴിലാളികളുടെ പുനരധിവാസവും കൂലി പുനർനിർണയിക്കാനും എസ്. ഹരികിഷോറിനെ സ്‌പെഷ്യൽ ഒാഫീസറായി നിയമിച്ചു. വ്യവസായ വകുപ്പിന് കീഴിൽ രൂപീകരിക്കുന്ന പ്ലാന്റേഷൻ ഡയറക്ടറേറ്റായിരിക്കും പദ്ധതി നടപ്പാക്കുക.

പ്ലാന്റേഷൻ ടാക്സ്, കാർഷികാദായ നികുതി, കെട്ടിടനികുതി, സീനിയറേജ്, പാട്ടം പുതുക്കൽ, മിശ്രവിളകൾ തുടങ്ങിയ ഇനി പ്ലാന്റേഷൻ ഡയറക്ടറേറ്റിന് കീഴിലായിരിക്കും. തോട്ടം മേഖലയിലെ വൈവിദ്ധ്യവത്കരണത്തിനുള്ള രണ്ടുകോടിരൂപയുടെ പദ്ധതി നടപ്പാക്കുന്നതിനും സ്‌പെഷ്യൽ ഒാഫീസർ മേൽനോട്ടം വഹിക്കും. ടീ ബോർഡ്, റബർ ബോർഡ്, കോഫീ ബോർഡ്, സ്‌പൈസസ് ബോർഡ് പ്രതിനിധികൾ, സർക്കാർ പ്രതിനിധികൾ, തൊഴിലാളി, തൊഴിലുടമ പ്രതിനിധികൾ എന്നിവരുൾപ്പെട്ട കോ-ഓർഡിനേഷൻ സമിതി രൂപീകരിക്കും. തോട്ടങ്ങളിൽ അഗ്രോ ബയോ ഡൈവേഴ്സിറ്റി പാർക്കുകൾ സ്ഥാപിക്കാനും നടപടിയെടുക്കും.