media-academy
മ​ാസ്‌​കോട്ട് ഹോ​ട്ട​ലി​ൽ​ ​ന​ട​ന്ന​ കേ​ര​ള​ ​മീ​ഡി​യ​ ​അ​ക്കാഡ​മി​യു​ടെ​ ​മാ​ദ്ധ്യ​മ​പ്ര​തി​ഭാ​സം​ഗ​മത്തിൽ​ ​ മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ലി​ൽ​ ​നി​ന്ന് ​പൊ​തു​ ​ഗ​വേ​ഷ​ക​ ​ഫെ​ല്ലോ​ഷി​പ്പ് ​കേ​ര​ള​കൗ​മു​ദി​ ​ചീ​ഫ് ​സ​ബ് ​എ​ഡി​റ്റ​ർ​ ​ര​മ്യ​ ​മു​കു​ന്ദ​ൻ​ ​ഏ​റ്റു​വാ​ങ്ങു​ന്നു. ഡോ.​പി.​കെ.​രാ​ജ​ശേ​ഖ​ര​ൻ,​ ഡോ.​ജേ​ക്ക​ബ് ​പു​ന്നൂ​സ് എന്നിവർ സമീപം

തിരുവനന്തപുരം: കേരളീയർ ലോകത്തെക്കുറിച്ചറിഞ്ഞതിന് പിന്നിൽ പത്ര മാദ്ധ്യമങ്ങളുടെ പങ്ക് നിഷേധിക്കാനാവില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കേരള മീഡിയ അക്കാഡമിയുടെ മാദ്ധ്യമ ഫെലോഷിപ്പിന് അർഹരായവർ പങ്കെടുത്ത മാദ്ധ്യമ പ്രതിഭാ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏതു കുഗ്രാമത്തിലുള്ളവർക്കും ലോകത്തെക്കുറിച്ചുള്ള അറിവ് ഉണ്ടാകാൻ കാരണം സമ്പൂർണ്ണ സാക്ഷരതയും തുടർന്നുള്ള പത്രവായനയുമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാഡമി ചെയർമാൻ ആർ.എസ് .ബാബു അദ്ധ്യക്ഷനായ ചടങ്ങിൽ കെ.യു.ഡബ്ലിയു.ജെ പ്രസിഡന്റ് കെ.പി.റെജി, ഡോ.ജേക്കബ് പുന്നൂസ്, ഡോ .പി.കെ.രാജശേഖരൻ,ഡോ.മീന ടി.പിള്ള, മീഡിയ അക്കാദമി അസി.സെക്രട്ടറി കെ.കല എന്നിവർ പങ്കെടുത്തു. കേരളകൗമുദി ചീഫ് സബ് എഡിറ്റർ രമ്യ മുകുന്ദൻ അടക്കം 26 പേർ ഫെലോഷിപ്പ് ഏറ്റുവാങ്ങി. 'ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയും മാദ്ധ്യമ ഇടപെടലുകളും' എന്ന വിഷയത്തിലെ ഗവേഷണത്തിനാണ് രമ്യക്ക് 10,000 രൂപയുടെ ഫെലോഷിപ്പ് ലഭിച്ചത്.