ആറ്റിങ്ങൽ: ഗണേശോത്സവ സമിതിയുടെയും ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഗണേശോത്സവം 2022ന്റെ പുരസ്കാര വിതരണവും സ്വാഗതസംഘം കമ്മിറ്റിയോഗവും 31ന് വൈകിട്ട് 3.30ന് ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടക്കും. അനർട്ട് മുൻ ഡയറക്ടർ ഡോ. ജയരാജു അദ്ധ്യക്ഷത വഹിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. സ്വാമി അദ്വൈതാ നന്ദപുരി, രാമവർമ്മ തമ്പുരാൻ, തോട്ടയ്ക്കാട് ശരി, പാർത്ഥസാരഥി, അനിൽ പഴഞ്ചിറ, സിതാര ബാലചന്ദ്രൻ, സുജിത് ഭവാനന്ദൻ, വക്കം അജിത് എന്നിവർ പങ്കെടുക്കും. ഡോ. രജിത് കുമാർ, മൈസൂർ ചിന്താമണി ആശ്രമം മാതാ അംബികാ ചൈതന്യമയി,​ പി.ജെ. നഹാസ്,​ രജേഷ് നമ്പൂതിരി കിഴക്കില്ലം, സൗത്ത് ഇന്ത്യൻ വിനോദ്, പുരുഷോത്തമൻ നമ്പൂതിരി, എസ്. അബ്ദുൽ നാസർ (അറേബ്യൻ ജുവലറി)​, ശ്യാം അലിങ്കൽ, ഡോ. ബാബു (ബാബ ഹോസ്പിറ്റൽ), പി. തങ്കരാജൻ (ഭഗവതി ലോട്ടറി), ബൈജു ശില്പി (ക്ഷേത്ര നിർമ്മാണം), രാമവർമ്മ തമ്പുരാൻ (കിളിമാനൂർ കൊട്ടാരം)​, എസ്. ജയൻ ദാസ് (കാമറാമാൻ), നടനഭൂഷണം പദ്മകുമാർ,​ കടയ്ക്കൽ രാജു (വയലിനിസ്റ്റ് ), മുദാക്കൽ ഹരികുമാർ (തബലിസ്റ്റ് ), കല്ലറ മുരളി (ഗായകൻ), സിദ്ധി സുനിൽ (ഗായിക), ആറ്റിങ്ങൽ മധുകുമാർ (സംഗീതം), വക്കംദാസൻ (മൃദംഗം) എന്നിവർക്ക് പുരസ്കാരം നൽകും. ചടങ്ങിൽ ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.