വർക്കല : പ്ലസ്ടു സ്റ്റേറ്റ് സിലബസിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയവരിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വോയ്സ് ഒഫ് വർക്കല ഏർപ്പെടുത്തിയിട്ടുള്ള മെരിറ്റ് അവാർഡ് വിതരണം 29ന് വൈകിട്ട് 4ന് വർക്കല എസ്.ആർ.മിനി ഒാഡിറ്റോറിയത്തിൽ നടക്കും.മെരിറ്റ് അവാർഡ് വിതരണ യോഗം അഡ്വ.വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും.വോയ്സ് ഒഫ് വർക്കല ചെയർമാൻ അഡ്വ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും.ഞെക്കാട് രാജ്,ഷാഹുൽ ഹമീദ്,ആർ.കൃഷ്ണൻ കുട്ടി എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഡോ.പി.ചന്ദ്രമോഹൻ,ഡോ.എം.ജയപ്രകാശ്,ഡോ.എം.ജയരാജു,ബി.ജോഷി ബാസു,ബി.സുരേന്ദ്രൻ എന്നിവർ സംസാരിക്കും.