തിരുവനന്തപുരം: ആധുനിക ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ എ.പി.ജെ. അബ്ദുൾ കലാം വിഭാവനം ചെയ്ത പദ്ധതികൾ രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിന് നിർണായകമാണെന്ന് കലാമിന്റെ സഹപ്രവർത്തകനും ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിന്റെ സ്ഥാപക മേധാവിയുമായിരുന്ന പദ്മശ്രീ നാഗരാജൻ വേദാചലം പറഞ്ഞു.കലാമിന്റെ സ്മരണയ്ക്കായി സാങ്കേതിക സർവകലാശാല സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉയർന്ന ചിന്തയാണ് വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളെ നയിക്കേണ്ടതെന്നായിരുന്നു കലാമിന്റെ അഭിപ്രായം. വൈസ് ചാൻസലർ ഡോ.രാജശ്രീ എം.എസ്, പ്രോ വൈസ് ചാൻസലർ ഡോ.എസ്.അയൂബ്,സിൻഡിക്കേറ്റ് അംഗങ്ങളായ ഐ.സാജു,ബി.എസ്.ജമുന,അക്കാഡമിക് ഡീൻ ഡോ.ഷാലിജ് എന്നിവർ പങ്കെടുത്തു.