നെയ്യാറ്റിൻകര:എസ്.എൻ.ഡി.പി യോഗം വെള്ളറട ശാഖയിൽ നടന്ന വനിതാ സംഘം യൂണിറ്റ് കമ്മിറ്റി രൂപീകരണം യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഉഷാ ശിശുപാലൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് ദീപു പണിക്കർ അദ്ധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി ജി. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.വനിതാ സംഘം യൂണിയൻ സെക്രട്ടറി റീന ബൈജു,വൈസ് പ്രസിഡന്റ് ഷൈലജ സുധീഷ്,ശാഖ യൂണിയൻ പ്രതിനിധി വി.സുനിൽകുമാർ,കമ്മിറ്റി അംഗങ്ങളായ ജെ.ഷാജൻ,സുധാകരൻ.ജി,ജി.ബിനു,യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് സെക്രട്ടറി സുമേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.പുതിയ വനിതാ സംഘം ഭാരവാഹികളായി ശ്യാമള (പ്രസിഡന്റ്),പ്രീതകുമാരി (വൈസ് പ്രസിഡന്റ്),പത്മജ (സെക്രട്ടറി),സുജ (ഖജാൻജി),സന്ധ്യ,മിനി ,ശോഭന (യൂണിയൻ കമ്മിറ്റി അംഗങ്ങൾ),ലതിക,സൈത,രാജാംബിക,വിലാസിനി,താര (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.