
മുക്കം: തോട്ടുമുക്കം വാഴപ്പിള്ളിൽ ശ്രീധരൻ (80) നിര്യാതനായി. എസ്.എൻ.ഡി.പി.യോഗം തോട്ടുമുക്കം ശാഖ പ്രസിഡന്റ് , സെക്രട്ടറി, യൂണിയൻ കൗൺസിലർ, യോഗം ഡയറക്ടർ, തോട്ടുമുക്കം ക്ഷീരോൽപ്പാദക സഹ.സംഘം സെക്രട്ടറി, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അക്കൗണ്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:പത്മിനി. മക്കൾ: രഞ്‌ജിത്, രഞ്ജിനി . മരുമക്കൾ: സുരേഷ് (ബി.എസ്.എൻ.എൽ.), അനഘ (തപ്പാൽ വകുപ്പ്) .