
തിരുവനന്തപുരം: കയർ തൊഴിലാളികളുടെ വേതന വ്യവസ്ഥകൾ അഞ്ച് മാസത്തെ കുടിശികയുൾപ്പെടെ പുതുക്കി നിശ്ചയിച്ചതിലൂടെ സർക്കാരിന് ചരിത്ര നേട്ടമെന്ന് മന്ത്രി പി.രാജീവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.പുരുഷന്മാർക്ക് 815.44 രൂപയും സ്ത്രീ തൊഴിലാളികൾക്ക് 680.88 രൂപയുമാണ് പുതുക്കിയ വേതനം. 2015ലേതിനേക്കാൾ 9 ശതമാനം കൂടുതൽ. കയർ മേഖലയിൽ ഉല്പാദന ക്ഷമത കൈവരിക്കാൻ ശാസ്ത്രീയ പഠനം നടത്താൻ കമ്മിറ്റിയെ നിയോഗിക്കും.