കോവളം:കോവളം ജനമൈത്രി പൊലീസിന്റെ നേതൃത്ത്വത്തിൽ ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് വിമെൻസ് സെല്ലിന്റെ സഹകരണത്തോടെ പെൺകുട്ടികൾക്ക് സ്വയം സുരക്ഷ ക്ലാസ് സംഘടിപ്പിച്ചു.കേരള പൊലീസ് സെൽഫ് ഡിഫെൻസ് ടീം അംഗങ്ങളായ എ.എസ്.ഐ ജയമേരി,സി.പി.ഒ അനീസ്ബൻ,അതുല്യ എന്നിവർ ക്ലാസുകൾ നയിച്ചു.കോവളം ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ.എസ്.ഐ ബിജു.ടി,എ.എസ്.ഐ രാജേഷ്.ടി,നിർഭയ വോളന്റിയർമാരായ ശ്രീകല,ടീന,സിന്ധു,കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെസ്സി ജേക്കബ് എന്നിവർ നേതൃത്വം നൽകി.