
ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ ഹാർട്ട് ഒഫ് സ്റ്റോണിന്റെ ലണ്ടനിലെ ലൊക്കേഷനിലാണ് താൻ ഗർഭിണിയാണെന്ന വിവരം ആലിയ ഭട്ട് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. അതിനുപിന്നാലെ ആലിയയ്ക്കുനേരെ വിമർശനം ഉയർന്നു. എന്നാൽ വിമർശകരുടെ വായടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ആലിയ . ഞാൻ ചെറുപ്പമാണ്. അതുകൊണ്ട് എന്തെങ്കിലും മാറ്റമുണ്ടോ? കുടുംബമോ കുട്ടിയോ ഉള്ളതുകൊണ്ട് എന്റെ പ്രൊഫഷണൽ ജീവിതം മാറ്റേണ്ടതുണ്ടോ? അവ തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്. അസംബന്ധമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിന് പകരം ഞാൻ തുടർന്നും മാതൃകാപരമായ പ്രവർത്തനങ്ങൾ തുടരാൻ ആഗ്രഹിക്കുന്നു. ആളുകളുടെ അഭിപ്രായങ്ങൾ തന്നെ അലട്ടുന്നില്ലെന്നും തന്റെ ഹൃദയത്തെയാണ് താൻ പിന്തുടരുന്നതെന്നും ആലിയ പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്- രൺബീർ കപൂർ വിവാഹം.