
വെള്ളറട: അമ്പൂരിയിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, വൈസ് പ്രസിഡന്റ് തോമസ് മംഗലശേരി, ബ്ളോക്ക് പഞ്ചായത്ത് അംഗം അമ്പിളി പുത്തൂർ തുടങ്ങിയവർ സംസാരിച്ചു. 2800 സ്ക്വയർഫീറ്റിൽ നിർമ്മിച്ച കെട്ടിടത്തിൽ ഡോക്ടേഴ്സ് റൂം, സിസ്റ്റേഴ്സ് റൂം, ഒബ്സർവേഷൻ റൂം, ഫാർമസി, 250പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബക്ഷേമ ഉപകേന്ദ്രം പ്രവർത്തിച്ചു തുടങ്ങുന്നതോടെ പട്ടികവർഗ മേഖലയിലുൾപ്പെടെയുള്ള അമ്പൂരിയിലെ ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യാമാകും.