നെടുമങ്ങാട് :പുലർച്ചെ രണ്ടു മണി മുതൽ കർക്കിടക വാവുബലി ചടങ്ങുകൾ അരുവിക്കരയിലും കല്ലമ്പാറയിലെ ബലിക്കടവിലും ആരംഭിച്ചു.കല്ലമ്പാറയിലെ ബലിക്കടവിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ബലിക്കടവുകളാണ് ക്രമീകരിച്ചിരിക്കുന്നത്.അരുവിക്കരയിൽ ബലിമണ്ഡപം,ബലിക്കടവ്, ചെല്ലാംകോട് തെളളിക്കുഴി , കുഞ്ചൂട്ട്കാവ് , ഇരിഞ്ചയം കുഴിവിള ,ചെന്തുപ്പൂര് തുമ്പോട് എന്നിവിടങ്ങളിലും രാവിലെ തന്നെ ചടങ്ങുകൾ ആരംഭിച്ചു.ഫയർ ഫോഴ്സ്, വാട്ടർ അതോറിറ്റി, പൊലീസ്, ആരോഗ്യ വിഭാഗം,ആംബുലൻസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണവുമുണ്ട്.കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകളും നടത്തുന്നുണ്ട്.